സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്


ഇടിവിൻ്റെ ട്രെൻഡ് അവസാനിപ്പിച്ച് സ്വർണവിലയിൽ നേരിയ വർധനവ്. സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 10 രൂപ കൂടി 13,130 രൂപയിലെത്തി. ഒരു പവന് 80 രൂപ വർധിച്ച് 1,05,040 രൂപയിലെത്തി. 24 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 11 രൂപ വർധിച്ച് 14,324 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 88 രൂപ വർധിച്ച് 1,14,592 രൂപയായി.

തുടർച്ചയായി സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കെയാണ് വില വീണ്ടും വർധിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരുന്നത്. ജൂൺ മാസത്തിലെ തുടക്കത്തിൽ രേഖപ്പെടുത്തിയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ആശ്വാസമായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്കുകൾ


Leave a Reply

Your email address will not be published. Required fields are marked *