‘അവധി ആവശ്യപ്പെട്ട് നിരവധി കോളുകള്‍ വന്നു: നമ്മുടെ കുട്ടികൾ ഒന്നിച്ച് ആവശ്യപ്പെട്ടതല്ലേ’; മന്ത്രി എൻ ഷംസുദ്ദീൻ


ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കുട്ടികൾ അവധി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. നാല് ദിവസമായി നിരവധി കോളുകളാണ് വന്നത്. കുട്ടികളുടെ ആവശ്യപ്രാരമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.

മറ്റൊരു ദിവസം പ്രവൃത്തി ദിവസമാക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തിരുന്നു. കുട്ടികള്‍ അവധി നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കുട്ടികളില്‍ കായിക താത്പര്യം പരിഗണിച്ചാണ് അവധി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. കളി കാണാനുള്ള താത്പര്യം ഭാവിയില്‍ കളിക്കാരാകാനുള്ള താത്പര്യത്തിലേക്ക് മാറണമെന്ന് മന്ത്രി കുട്ടികളോട് പ്രതികരിച്ചു.

പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. അവധി നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.


Leave a Reply

Your email address will not be published. Required fields are marked *