ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടയിൽ
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും
വയനാട് എം. പി പ്രിയങ്ക ഗാന്ധിയെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺ-
ഗ്രസ്സ് നുച്ച്യാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
മണിപ്പാറ ടൗണിൽ പ്രതിഷേധ പ്രകടനവും
പൊതുയോഗവും നടത്തി.
പൊതുയോഗത്തിൽ
മണ്ഡലം പ്രസിഡണ്ട് കുര്യാക്കോസ് മണിപ്പാടത്ത്
അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി
ജോജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
കർഷക
കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ജോൺ പതാപറമ്പിൽ,
മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മേഴ്സി
തുരുത്തേൽ, ബെന്നി ആഞ്ഞിലിതോപ്പിൽ, വാർഡ്
മെമ്പർമാരായ ബെന്നി തൈപ്പറമ്പിൽ, സിൽവി നാക്കുഴിക്കാട്ട്, . കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹിക
ളായ ജിന്റോ ചിറ്റേക്കാട്ട്, രാജൻ M.K, ബാബു
കുന്നിന്, മണ്ഡലം ബൂത്ത് ഭാരവാഹികൾ ആയ
ജൂണോ തണങ്ങാട്ട്, ജോഷി കൊച്ചുപറമ്പിൽ,
തോമസ് കരിമ്പന, പി.പി മായിൻ , സജി കൊയിക്കൽ
എന്നിവർ സംസാരിച്ചു

