ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ആദ്യ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികളുടെ പ്രവേശന നടപടി പൂർത്തിയായി.
ഹയർ സെക്കൻഡറിയിൽ 2,46,638 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ജനറൽ വിഭാഗത്തിലെ 1,56,836 സീറ്റുകളിൽ 1,56,768 സീറ്റുകളും അലോട്ട് ചെയ്തു. ആകെ 4,44,772 അപേക്ഷകൾ. 71,264 സീറ്റ് ഒഴിവുണ്ട്.
ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്ഥിര പ്രവേശനമാണ് നേടിയത്. മറ്റ് ഓപ്ഷനുകൾ ലഭിച്ചവർക്ക് സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അടുത്ത അലോട്ട്മെന്റുകളിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ മാറാൻ അവസരമുണ്ടാകും.
അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്ത വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കില്ല. 22ന് രണ്ടാം അലോട്ട്മെന്റും 29ന് മൂന്നാം അലോട്ട്മെന്റും നടക്കും.

