വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഡിജിറ്റൽ സർവേയുമായി മോട്ടോർ വാഹന വകുപ്പ്. വാഹന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങൾ തേടാനും, അവയുടെ നിയമസാധുതകൾ പരിശോധിക്കാനുമാണ് നടപടി.
വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്സണലൈസേഷനെക്കുറിച്ചുമുള്ള നിർദേശങ്ങളും ആശങ്കകളും ഡിജിറ്റൽ സർവേയിലൂടെ അറിയിക്കാം. ഗൂഗിൾ ഫോർമാറ്റിലാണ് സർവേ ആരംഭിച്ചിരിക്കുന്നത്.

