ശ്രീകണ്ഠപുരം ടൗണിൽ വെള്ളമിറങ്ങിയതിനെ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


മഴയെ തുടർന്ന് വെള്ളക്കെട്ടിലായിരുന്ന ശ്രീകണ്ഠപുരം നഗരസഭാ ടൗണിൽ വെള്ളം പൂർണമായും ഇറങ്ങിയതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ വ്യാപക ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂർദിൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് സ്ഥലം സന്ദർശിച്ചു. വൈസ് ചെയർപേഴ്സൺ നിഷിത റെഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ബിജു, നഗര സഭ കൗൺസിലർമാർ, സെക്രട്ടറി ടി വി നാരായണൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി പ്രേമരാജൻ, പി എച്ച് ഐ സതീശൻ പി വി, നഗര സഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി. ടൗണിലെ റോഡുകൾ, ഓടകൾ, വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുകയും അണുനശീകരണ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മഴക്കെടുതിക്ക് പിന്നാലെ പകർച്ചവ്യാധികൾ പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപാരികൾ, സമരിറ്റൻ പാലിയേറ്റീവ് അംഗങ്ങൾ, നഗരസഭാ ജീവനക്കാർ, ശുചീകരണ തൊഴിലാളികളും, ഹരിതകർമസേനാംഗങ്ങളും, മറ്റ് സന്നദ്ധ പ്രവർത്തകരും സജീവമായി പങ്കെടുത്തു


Leave a Reply

Your email address will not be published. Required fields are marked *