മഴക്കെടുതി: നഷ്ടപരിഹാരത്തിനു വേണ്ടത് ഈ 4 രേഖകൾ; തുക നേരിട്ട് ബാങ്കിലേക്ക്


നാടെങ്ങും മഴക്കെടുതി ദുരിതം അനുഭവിക്കുന്നവര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ക്കായി അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി. വീട് തകരുകയോ മറ്റു വസ്തുവകകള്‍ക്കു നഷ്ടമുണ്ടാകുയോ ചെയ്താല്‍ അതത് വില്ലേജ് ഓഫിസില്‍ എത്തി നിശ്ചിത ഫോര്‍മാറ്റില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം സംബന്ധിച്ച് അപേക്ഷ നല്‍കണം.`

ഇതിനൊപ്പം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും നല്‍കണം.`
തുടര്‍ന്ന് വില്ലേജ് ഓഫിസ് ഇതു പരിശോധിച്ച ശേഷം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലേക്കു കൈമാറും. പഞ്ചായത്തിലേക്കാണെങ്കില്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എത്തി നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തി റിപ്പോര്‍ട്ട് തിരികെ വില്ലേജിലേക്കു നല്‍കും


Leave a Reply

Your email address will not be published. Required fields are marked *