ഓറഞ്ച് അലേർട്ട് തുടരും; കണ്ണൂർ ഉൾപ്പെടെ 7 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു


സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. മറ്റു ജില്ലകളിൽ ഒരു അലേർട്ടും ഇല്ല.


Leave a Reply

Your email address will not be published. Required fields are marked *