മുട്ടിൽ മരംമുറിക്കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹർജി ഹൈക്കോടതി തള്ളി


മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജിയാണ് കോടതി തള്ളിയത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിലപാട്.

അതേസമയം, മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റ് പ്രതികൾ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനിൽക്കാനും ആവശ്യപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *