ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം


ജില്ലയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിനും വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ട്

ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌നന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജില്ലയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിനും വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ട്. നെടുമ്പാശേരിയി മുതല്‍ ആലുവ വരെ രാവിലെ 10 മണിവരെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
രാവിലെ 10 മണിക്ക് ശേഷം അങ്കമാലിയില്‍ നിന്ന് ആലുവയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.

12:40 മുതല്‍ 2 മണി വരെ അങ്കമാലിയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല. എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ 1:25 മുതല്‍ 2 മണി വരെ മറ്റൂര്‍ നായത്തോട് വഴി പോകേണ്ടതാണ്. 1:20 മുതല്‍ 2 മണി വരെ അത്താണിയില്‍ നിന്ന് ആലു ഭാഗത്തേക്ക് ഒരു വാഹനവും കടത്തി വിടുന്നതല്ല. പറമ്പയം ,ദേശം , പറവൂര്‍ കവല, തോട്ടക്കാട്ടുകര ,അത്താണിതുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് 1:30 മുതല്‍ 2 വരെ മെയിന്‍ റോഡിലേക്ക് പ്രവേശനമില്ല.


Leave a Reply

Your email address will not be published. Required fields are marked *