ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ വയോധികന്റെ മൃതദേഹം; കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി


കണ്ണൂർ ∙ വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊട്ടത്തലച്ചിയിലെ മ്ലാക്കുഴിയിൽ ജോസ് കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തായാണ് സൂചന.

തലയിൽ ചെങ്കല്ലു കൊണ്ടാണ് അടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ നാട്ടുകാരാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളിൽ മൃതദേഹം കണ്ടത്. സ്ഥിരമായി പ്രദേശത്ത് രാത്രികാലങ്ങളിൽ കിടന്നുറങ്ങുന്നയാളാണ് ജോസ് കുട്ടി.


Leave a Reply

Your email address will not be published. Required fields are marked *