കൊല്ലത്തുനിന്ന് കാണാതായ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ


കൊല്ലം വാളത്തുംഗലിൽനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആകോലിൽ സ്വദേശി വിസ്മയ (15), കണ്ണനല്ലൂർ സ്വദേശി അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് വിസ്മയയെ കാണാതായത്. സ്കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും സ്കൂളിൽ എത്തിയിരുന്നില്ല. മയ്യനാട് സ്കൂളിലെ വിദ്യാർഥിനിയാണ് വിസ്മയ. വൈകിട്ട് ആറിന് ശേഷവും കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്കൂളിൽ എത്തിയിരുന്നില്ലെന്ന് മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിസ്മയയെയും ബന്ധുവായ അഭിലാഷിനെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

 


Leave a Reply

Your email address will not be published. Required fields are marked *