തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം ആലപ്പുഴ പള്ളിപ്പാട്


തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് വെങ്ങാലിൽ പരേതനായ വി എ വർഗീസിന്‍റെ മകൻ രഞ്ജി വർഗീസ് (52) ആണ് മരിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പള്ളിപ്പാട് സെന്‍റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ നടക്കും. പരേതയായ തങ്കമ്മ വർഗീസാണ് മാതാവ്. സഹോദരൻ: ജോർജ് വർഗീസ് വെങ്ങാലിൽ.


Leave a Reply

Your email address will not be published. Required fields are marked *