സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമർദ്ദനം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി, പൊലീസ് നടപടി ഉണ്ടായത് എസ് പി ഇടപെട്ടതിന് ശേഷം


ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭര്‍ത്താവ് നിധിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. വഴക്കിനിടെ രഹ്നയെ ഭര്‍ത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം തെളിവുകളോടെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.അതേസമയം, കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തൃക്കുന്നപ്പുഴ പൊലീസ് പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക പോലും ചെയ്തില്ലെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഇടപെട്ടതിന് ശേഷം ഇന്നലെ മുതല്‍ മാത്രമാണ് കേസ് അന്വേഷിക്കാന്‍ പോലും പൊലീസ് തയാറായതെന്നും രഹ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ സ്ത്രീധന പീഡനക്കേസുകളിൽ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടുന്ന കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് തൃക്കുന്നപ്പുഴ പൊലീസിന്റെ വിശദീകരണം.


Leave a Reply

Your email address will not be published. Required fields are marked *