കോഴിക്കോട് കോടഞ്ചേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, സഹോദരനും കുത്തേറ്റു; ആക്രമിച്ചത് സുഹൃത്ത്


കോഴിക്കോട്: കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിൻ(29) ആണ് മരിച്ചത്. ജിതിന്റെ സഹോദരനായ ജിബിൻ, സുരേഷ് എന്നിവർക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികവിവരം.


Leave a Reply

Your email address will not be published. Required fields are marked *