ശ്രീനാദേവി കുഞ്ഞമ്മയും പ്രതിയാകും; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ കുറ്റപത്രം ഉടൻ; നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും


അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ പ്രതികളും കുറ്റപത്രവും ഉടൻ ഉണ്ടാകും. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതിയാകും. ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിചേർത്തേക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ചർച്ചയായതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. മൂന്നുമാസം മുൻപെടുത്ത എഫ്.ഐ.ആറിൽ ഇതുവരെ തുടർനടപടികൾ എടുത്തിരുന്നില്ല. സംഭവത്തെക്കുറിച്ച് ഡിജിപി, പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം, സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി പ്രതിയെ കണ്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നും, വനിതാ പൊലീസ് ഇല്ലാത്ത സമയത്ത് മറ്റ് പോംവഴികൾ ഇല്ലായിരുന്നുവെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എസ്.പിക്ക് വിശദീകരണം നൽകി.


Leave a Reply

Your email address will not be published. Required fields are marked *