വിവാഹ വാഗ്ദാനം നല്‍കി യുവതി തട്ടിയെടുത്തത് 20.81 ലക്ഷം രൂപ; പരാതിയുമായി കോഴിക്കോട് സ്വദേശി


കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം ഹൈമക്കെതിരെയാണ് കേസെടുത്തത്. കക്കോടി സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമത്തിലൂടെയാണ് യുവാവ് യുവതിയുമായി പരിചയത്തിലായത്. പിന്നീട് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതി പല ഘട്ടങ്ങളിലായി പണം കൈപ്പറ്റിയെന്നുമാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ആകെ 20,81,450 രൂപ യുവതി വാങ്ങിയെന്നാണ് ആരോപണം. ഇതിനിടെ യുവതി നേരത്തെ വിവാഹിതയാണെന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട്. വിവാഹ വാഗ്ദാനത്തില്‍ വിശ്വസിച്ച് വലിയ തുക കൈമാറിയ യുവാവ് തട്ടിപ്പ് മനസ്സിലാക്കിയതോടെയാണ് പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.


Leave a Reply

Your email address will not be published. Required fields are marked *