പ്രശസ്ത ഛായാഗ്രാഹകന്‍ ഷ‌ാജികുമാര്‍ അന്തരിച്ചു


പ്രശസ്ത ഛായാഗ്രാഹകന്‍ ഷ‌ാജികുമാര്‍ അന്തരിച്ചു. സിനിമ സെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. രണ്ടു ദിവസം മുന്‍പ് ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയയിലായിരുന്ന ഷാജികുമാറിനെ മുറിയിലേക്ക് മാറ്റിയിരുന്നു. ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പുലിമുരുകന്‍, നരന്‍, ഒടിയന്‍ തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. അതിമനോഹരം, ഒറ്റക്കൊമ്പന്‍ എന്നിവയാണ് പുതിയ സിനിമകള്‍. അതിമനോഹരം ഡിസംബര്‍ 24 ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.


Leave a Reply

Your email address will not be published. Required fields are marked *