ആര്‍എസി സംവിധാനം നിര്‍ത്തലാക്കാന്‍ നീക്കം; ജനദ്രോഹനടപടിയെന്ന് യാത്രക്കാര്‍; പ്രതിഷേധം ശക്തം


ആര്‍എസി സംവിധാനം നിര്‍ത്താലാക്കാനുളള റയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ജനദ്രോഹ നടപടിയാണിതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലേയ്ക്ക് കടക്കുമെന്നാണ് ട്രെയിന്‍ യാത്രക്കാരുടെ മുന്നറിയിപ്പ്. രണ്ട് യാത്രക്കാര്‍ക്ക് ഒരു ബര്‍ത്ത് മാത്രം അനുവദിക്കുന്ന ആര്‍എസി സംവിധാനത്തിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിര്‍ത്തലാക്കാനുള്ള ആലോചന. കിടക്കാനായി പകുതി സ്ഥലം മാത്രം നല്‍കുമ്പോഴും മുഴുവന്‍ യാത്രാനിരക്കും ഈടാക്കുന്നതിനെയും വിമര്‍ശനങ്ങളുണ്ട്. ഇത് കൂടി പരിഗണിച്ചാണ് നടപടി. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ദശാബ്ദങ്ങളായി തുടരുന്ന സംവിധാനം പുനപരിശോധിക്കുന്നത് എന്നാണ് റെയില്‍വെയുടെ വാദം. എന്നാല്‍ പേരിന് ഒന്നോ രണ്ടോ ട്രെയിനുകളെ മാത്രം അനുവദിച്ച്, ഉല്‍സവ കാലങ്ങളില്‍ അടക്കം വലിയ യാത്രാക്ലേശം അനുഭവപ്പെടുന്ന ഈ ഘട്ടത്തില്‍ നടപടി ദോഷമേ ഉണ്ടാക്കൂ എന്നാണ് യാത്രക്കാരുടെ പൊതുവിലയിരുത്തല്‍ ആര്‍എസി സംവിധാനം നിര്‍ത്തലാക്കാന്‍ നീക്കം; ജനദ്രോഹനടപടിയെന്ന് യാത്രക്കാര്‍; പ്രതിഷേധം ശക്തം


Leave a Reply

Your email address will not be published. Required fields are marked *