വയനാട് ട്രാവലര്‍ തലകീഴായി മറിഞ്ഞു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം


വയനാട് ബത്തേരി 54 ല്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഡ്രൈവര്‍ കര്‍ണാടക സ്വദേശി രഞ്ജിത്ത്(40), മൈസൂര്‍ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 13 വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 15  പേരാണ് സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്.


Leave a Reply

Your email address will not be published. Required fields are marked *