സൗദി വിമാനത്താവളവും എണ്ണപ്പാടവും ആക്രമിച്ച് ഹൂതികള്‍; 3 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരുള്‍പ്പടെ 8 പേര്‍ക്ക് പരുക്ക്


 

സൗദി അറേബ്യയിലെ ദമാമിലുള്ള കിങ് ഫഹദ് രാജ്യന്തര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.  എട്ടുപേര്‍ക്ക് പരുക്കേറ്റെന്ന് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും  ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും വ്യോമയാന വിഭാഗം അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന് കേടുപാടുണ്ടാവുകയും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.അതിനിടെ, പുലര്‍ച്ചെ സൗദി അരാംകോയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെയും ആക്രമണം ഉണ്ടായതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണം പ്രതിരോധിച്ചുവെന്നും ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതാണെന്നും സൗദി ഊര്‍ജമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരനുള്‍പ്പടെ രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.  നേപ്പാള്‍, ഫിലിപ്പീന്‍സ് സ്വദേശികളാണ് മരിച്ചത്.ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നയതന്ത്രപ്രതിനിധികള്‍ സൗദി വിടണമെന്ന് യുഎസ് നിര്‍ദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രമുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ മടങ്ങണമെന്നുമാണ് നിര്‍ദേശം.ഈ മാസം ആദ്യം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. പത്താം തീയതി നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 300ലേറപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പിറ്റേന്നും വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായി. ഇതില്‍ ഒരാള്‍ മരിക്കുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണം ഇനിയും വര്‍ധിച്ചേക്കാമെന്നാണ് സൂചന.


Leave a Reply

Your email address will not be published. Required fields are marked *