അടൂർ ∙ സമൂഹമാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്നു ക്രൂരമായി മർദിച്ചതായി കേസ്. റാഗിങ് ആണെന്നു പ്ലസ് വൺ വിദ്യാർഥിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് 5 പ്ലസ്ടു വിദ്യാർഥികളെ 15 ദിവസത്തേക്കു സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. പറയുകയും തർക്കമുണ്ടാവുകയും ചെയ്തിരുന്നു. മൂന്നു പ്ലസ് വൺ വിദ്യാർഥികളെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്നു ക്ലാസിൽ നിന്നു വിളിച്ചിറക്കി സ്കൂൾ ഓഡിറ്റോറിയത്തിന്റെ പിന്നിലെത്തിച്ചു. ഇതിൽ ഒരു വിദ്യാർഥിയെ ശുചിമുറിയിൽ പൂട്ടിയിടുകയും മറ്റൊരു വിദ്യാർഥിയെ പിടിച്ചുവയ്ക്കുകയും ചെയ്തശേഷം മൂന്നാമത്തെയാളെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് ഇടിവള കൊണ്ടു നെറ്റിയിലും മുഖത്തും ഇടിക്കുകയും പുറത്തു മർദിക്കുകയും ചെയ്തുവെന്നാണു പരാതിയിൽ പറയുന്നത്.ഇടിയേറ്റു നെറ്റി ചതയുകയും ചുണ്ട് മുറിയുകയും ചെയ്ത വിദ്യാർഥി അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സ്കൂൾ അധികൃതരും പ്ലസ് വൺ വിദ്യാർഥിയുടെ രക്ഷിതാക്കളും പൊലീസിൽ പരാതി നൽകി. 5 വിദ്യാർഥികൾക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. തുടർന്നാണു സ്കൂളിൽ ഇന്നലെ പിടിഎ യോഗം ചേർന്ന് 5 പ്ലസ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
ഫോട്ടോ പോസ്റ്റ് ചെയ്തതിൽ തർക്കം; പെൺകുട്ടിയെ ശുചിമുറിയിൽ പൂട്ടിയിട്ടു, ക്രൂര മർദനം, പ്ലസ് ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ

