വിർച്വൽ ക്യൂ ബുക്കിങ് പൂർണം, പക്ഷേ, ദർശനത്തിന് വരുന്നവർ കുറവ്; ശബരിമലയിൽ തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികതയോ? അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി


പത്തനംതിട്ട: ശബരിമലയിലെ തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം. എഡിജിപി പി വിജയനോടും ദേവസ്വം ബോർഡിനോടും അന്വേഷണം നടത്താനാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്തവരുടെ എണ്ണവും ദർശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചിരിക്കുന്നത്. ദിവസവും വിർച്വൽ ക്യൂ വഴി 66,000 പേർക്കാണ് ശബരിമലയിൽ ദർശനത്തിന് അവസരമുള്ളത്. ജനുവരി 9 വരെയുള്ള എല്ലാദിവസത്തേക്കും വിർച്വൽ ക്യൂ ബുക്കിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാൽ, വ്യാഴാഴ്ച ശബരിമലയിൽ എത്തിയത് 46603 തീർത്ഥാടകരാണ്. ബുധനാഴ്ചയും വിർച്വൽ ക്യൂ ബുക്കിങ് പൂർണമായിരുന്നെങ്കിലും 37,000 തീർഥാടകർ മാത്രമാണ് ദർശനത്തിന് എത്തിയത്.


Leave a Reply

Your email address will not be published. Required fields are marked *