തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനത്തിലെ അതൃപ്തിയുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷന് മുന്നിൽ പരാതിപ്പെട്ട എ ഗ്രൂപ്പ് നീക്കത്തെ ഗൗരവത്തോടെ കണ്ട് മുഖ്യമന്ത്രി വിഡി സതീശനെ അനുകൂലിക്കുന്ന പക്ഷം. സംസ്ഥാന കോൺഗ്രസിലെ കെസി വേണുഗോപാൽ ഗ്രൂപ്പും എ ഗ്രൂപ്പും നടത്തുന്ന സമ്മർദ്ദ നീക്കങ്ങൾക്ക് തത്കാലം വഴങ്ങേണ്ടെന്ന നിലപാടിലാണ് വിഡി സതീശൻ ചേരിയുടെ തീരുമാനം.അതേസമയം മുഖ്യമന്ത്രിക്കെതിരെയല്ല പരാതിപ്പെട്ടതെന്നാണ് എ ഗ്രൂപ്പ് വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത ശ്രമമായാണ് എ ഗ്രൂപ്പ് നീക്കത്തെ വിഡി സതീശൻ ചേരി കാണുന്നത്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് നീക്കങ്ങൾക്കെതിരെ മറുപരാതിയുമായി എഐസിസിയെ സമീപിക്കേണ്ടെന്നാണ് വിഡി പക്ഷം തീരുമാനിച്ചിരിക്കുന്നത്. എ ഗ്രൂപ്പിൻ്റെ പരാതിയിൽ എഐസിസി നേതൃത്വം ചോദ്യങ്ങൾ ചോദിച്ചാൽ മാത്രം തങ്ങളുടെ ഭാഗം പറഞ്ഞാൽ മതിയെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന കോൺഗ്രസിലെ ഭിന്നത: എഐസിസിയോട് പരാതിപ്പെട്ട എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് വിലയിരുത്തൽ

