ഡ്രൈവിങ് ലൈസൻസ് ഉടമകള്‍ക്ക് ഏറെ ആശ്വാസകരമായ നിർണായക തീരുമാനങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്കും മുൻകൂട്ടി പുതുക്കുന്നവർക്കും ഒരു പോലെ ഗുണകരമാകുന്ന രണ്ട് ഭേദഗതികള്‍ ഈ മാസം 15 മുതല്‍ നിലവില്‍ വരും.
മോട്ടോർ വെഹിക്കിള്‍ ആക്ടിലാണ് ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് ഈ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. ഗ്രേസ് പിരീഡ് സംവിധാനം തിരിച്ചുവരുന്നു
ഡ്രൈവിങ് ലൈസൻസ് കാലാവധി തീർന്നാലും ഇനി 30 ദിവസം വരെ പഴയ ലൈസൻസ് നിയമപരമായി ഉപയോഗിക്കാം. 1988ലെ മോട്ടോർ വെഹിക്കിള്‍ ആക്ട് പ്രകാരം ലൈസൻസ് കാലാവധി കഴിഞ്ഞാല്‍ 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നുവെങ്കിലും, 2019 ലെ ഭേദഗതിയോടെ ഈ സംവിധാനം ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഈ മാസം 15 മുതല്‍ പുതിയ ഭേദഗതിയിലൂടെ ഗ്രേസ് പിരീഡ് സംവിധാനം വീണ്ടും നിലവില്‍വരികയാണ്. ലൈസൻസ് പുതുക്കാൻ വൈകുന്ന നിരവധി പേർക്ക് ഈ തീരുമാനം വലിയൊരു ആശ്വാസമാകും.

