താമരശ്ശേരിയിൽ ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ


കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ ഇരുപത്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിലായി. പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, കൈതപ്പൊയിൽ സ്വദേശി പി.എസ്. സജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. അതിക്രമത്തിനിരയായത് ദളിത് വിഭാഗത്തിൽപ്പെട്ട യുവതിയാണ്. ബസ്സിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പ്രതികൾ പരിചയത്തിലാകുന്നത്. തുടർന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പിന്നീട് നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് യുവതിയെ പ്രതികൾ ജോലി ചെയ്യുന്ന ബസ്സിലെത്തിച്ച് വീണ്ടും പീഡിപ്പിച്ചതെന്നാണ് ആരോപണം. സംഭവത്തെത്തുടർന്ന് മാനസികാഘാതത്തിലായ യുവതി കൊടുവള്ളി, കാക്കൂർ പോലീസ് സ്റ്റേഷനുകളിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *