• Fri. Sep 20th, 2024
Top Tags

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

Bydesk

Mar 11, 2023

മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ. കൊല്ലം കുണ്ടറ പടപ്പക്കര സ്വദേശി ഇ.വിപിൻ(40) ആണ് പോക്സോ കേസിൽ പോലീസ് ഇൻസ്പെക്ടർ ടി.പി സുമേഷ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡന വിവരം പുറത്ത് പറഞ്ഞത്.

കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ പ്രതി എട്ട് വയസുകാരിയെ ലൈംഗികമായി പീഡിക്കുക ആയിരുന്നു എന്ന വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം അറിയിക്കുക ആയിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Spread the love

Leave a Reply

Your email address will not be published. Required fields are marked *