‘വ്യവസായസം​രംഭം ചർച്ച ചെയ്യാൻ എത്തിയവർ കുടുക്കാൻ ശ്രമിച്ചു, തന്നെയും വിഡി സതീശനെയും കാണാനെത്തിയത് മെറ്റാ ഗ്ലാസ് ധരിച്ച്; ഡികെ ശിവകുമാര്‍


കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഒളിക്യാമറയിൽ കുടുക്കാൻ ശ്രമമെന്ന കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ആരോപണത്തിൽ വിവാദം. വ്യവസായ സംരംഭം ചർച്ച ചെയ്യാൻ എത്തിയവർ കുടുക്കാൻ ശ്രമിച്ചുവെന്നും തന്നെയും വി.ഡി.സതീശനെയും കാണാനെത്തിയത് മെറ്റാ ഗ്ലാസ് ധരിച്ചാണെന്നും ഡികെ ശിവകുമാർ ആരോപിക്കുന്നു. ചന്ദ്രബാബു നായിഡുവിനെ കണ്ടപ്പോൾ ഗ്ലാസ് ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്രമന്ത്രിയെ കണ്ടപ്പോഴും ഗ്ലാസ് ധരിച്ചില്ല. വ്യവസായത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയവർ രാഷ്ട്രീയമാണ് പറഞ്ഞത്. സംശയം തോന്നിയാണ് അന്വേഷണം നടത്തിയത് എന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കുന്നു. ന്യൂസിനോടായിരുന്നു കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ.


Leave a Reply

Your email address will not be published. Required fields are marked *