• Sun. Oct 20th, 2024
Top Tags

പയ്യന്നൂര്‍ നഗരത്തിലെ പൂട്ടിയിട്ട വീടുകുത്തിതുറന്ന് കവര്‍ച്ച: പ്രതി മേട്ടുപാളയത്ത് അറസ്റ്റില്‍

Bynewsdesk

Dec 10, 2023

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.തമിഴ്നാട് മേട്ടുപ്പാളയം കരുമാക്കല്‍ സ്വദേശി ചിന്നത്തമ്പിയുടെ മകന്‍ രാജ (59) യാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. മേട്ടുപ്പാളയത്ത് വെച്ചാണ് പയ്യന്നൂര്‍ എസ്.ഐ എം.വി.ഷീജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് പിറകില്‍ ചേരിക്കല്‍ മുക്കില്‍ താമസിക്കുന്ന പൂര്‍ണ്ണിമ സുനില്‍കുമാറിന്റെ വീടാണ് കഴിഞ്ഞ 29 ന് പുലര്‍ച്ചെ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. വീട്ടുകാര്‍ തലശേരിയിലുള്ള ബന്ധു വീട്ടില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റ മണിച്ചിത്രത്താഴ് പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. അകത്തെ മുറികളിലെ മൂന്ന് ഷെല്‍ഫുകളും തകര്‍ത്ത നിലയിലായിരുന്നു.

കിടപ്പ് മുറിയിലെ ഷെല്‍ഫ് തകര്‍ത്ത് 16 പവന്‍ തൂക്കം വരുന്ന മാലയും മോതിരവും 25000 രൂപയുമാണ് കവര്‍ന്നത്. തൊട്ടടുത്ത സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ആരാധന മഹോത്സവം നടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്.കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി സ്റ്റേഷനുകളില്‍ കവര്‍ച്ച കേസുകളില്‍ പ്രതിയാണ് രാജ. പയ്യന്നൂരിന് ഞെട്ടിച്ച കവര്‍ച്ച നടന്ന കവര്‍ച്ചാക്കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കുളളിലാണ് പൊലിസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലിസ് പിടികൂടിയത്. ഇതു പ്രദേശവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്തു അകത്തുകയറി മോഷണം നടത്തിയത് പ്രൊഫഷനല്‍ മോഷ്ടാവാണെന്ന് പൊലിസിന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. ഇതോടെ ഇതരസംസ്ഥാനക്കരെ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. എന്നാല്‍ ഇതിനിടെ കവര്‍ച്ച നടന്നതിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീടിന്റെ പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങളില്‍ നിന്നാണ് മോഷണം നടത്തിയത് തമിഴ്‌നാട് സ്വദേശിയായ രാജയാണെന്നു തിരിച്ചറിഞ്ഞത്. ഇതിനിടെയില്‍ മോഷണ മുതലുമായി ഇയാള്‍ സംസ്ഥാനം വിട്ടിരുന്നു. തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെയാണ് പ്രതിമേട്ടുപാളയത്തുണ്ടെന്ന്‌പൊലിസിന് വിവരം ലഭിക്കുന്നത്. ഇതോടെ മഫ്തിയില്‍ തമിഴ്‌നാട്ടില്‍പോയ പയ്യന്നൂര്‍ പൊലിസ് സംഘം പ്രതിയെ ആസൂത്രിതമായി പിടികൂടിയത്.പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പയ്യന്നൂര്‍ പൊലിസ് അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *