കണ്ണൂര്‍: ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബാല്യകാലത്തു തന്നെയുള്ള ആരോഗ്യവിദ്യാഭ്യാസം പ്രമേഹരോഗത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന് റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ഡയബറ്റിസ് ഇന്‍ ഇന്ത്യ കേരള ചാപ്റ്ററും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഫിസിഷ്യന്‍ ക്ലബ്ബും സംയുക്തമായി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധം ചൂണ്ടിക്കാട്ടി.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമേഹരോഗ വിദഗ്ധരും ഗവേഷകരും സംഗമത്തില്‍ പ്രമേഹരോഗത്തിന്റെ വിവിധ ഭാഗങ്ങള്‍ വിശദീകരിക്കുന്ന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.