• Fri. Oct 18th, 2024
Top Tags

മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Bynewsdesk

Jan 12, 2024

സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടക്കുന്ന സിനഡില്‍ സഭാ വിഷയങ്ങള്‍ ചര്‍ച്ചയാകും.

എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം , അതിരൂപത വിഭജനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഏകീകൃത കുര്‍ബാന നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ സഭാ അധ്യക്ഷന്‍ ചുമതലയേറ്റ തൊട്ടു പിന്നാലെ കടുത്ത നടപടികളിലേക്ക് സിനഡ് കടന്നേക്കില്ല.

മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് എത്തിയതോടെ ഷംഷാബാദ് രൂപതയ്ക്ക് പുതിയ മെത്രാനെയും തീരുമാനിച്ചേക്കും. നിലവില്‍ സഹായ മെത്രന്‍മാരായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ തോമസ് പടിയത്ത് എന്നിവര്‍ക്കാണ് സാധ്യത. ശനിയാഴ്ചയാണ് സിനഡിന്റെ സമാപനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *