തൃശൂർ പൂരം എഴുന്നള്ളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി.
പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളും ആൾക്കൂട്ടവും തമ്മിൽ 6 മീറ്റർ ദൂരം പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ഈ ദൂരത്ത് തീവെട്ടിയോ ചെണ്ടമേളമോ പടക്കങ്ങളോ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
ആനകളുടെ ഫിറ്റ്നസ് സാക്ഷ്യപ്പെടുത്തുമ്പോൾ കൃത്യമായ നടപടിക്രമം പാലിക്കണമെന്നും ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും കോടതി ചുമതലപ്പെടുത്തി.
18ന് നടക്കുന്ന ഫിറ്റ്നസ് പരിശോധനക്ക് അഭിഭാഷകർ പങ്കെടുത്ത് റിപ്പോർട്ട് കോടതിക്ക് നൽകണമെന്നും നിർദേശമുണ്ട്.