• Sat. Oct 19th, 2024
Top Tags

മുപ്പത്തഞ്ചടി ആഴമുളള കിണറ്റില്‍ വീണ രണ്ടര വയസുകാരന് രക്ഷകനായി 15കാരന്‍

Bynewsdesk

Jul 12, 2024

മുപ്പത്തഞ്ചടി ആഴമുളള കിണറ്റില്‍ വീണ രണ്ടര വയസുകാരന് രക്ഷകനായി പതിനഞ്ചു വയസുകാരന്‍ വല്യേട്ടന്‍. സ്വന്തം ജീവന്‍ പണയം വെച്ചും അനിയനെ രക്ഷിക്കാന്‍ കാട്ടിയ ധൈര്യം, കൊച്ചി തൃക്കാക്കര കരിമക്കാട്ടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഫര്‍ഹാനെ താരമാക്കിയിരിക്കുകയാണ്.

സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് മുഹമ്മദ് കിണറ്റില്‍ വീണത്. കരച്ചില്‍ കേട്ട് ഓടിയെത്തി കിണറ്റിലേക്ക് എടുത്തുചാടാന്‍ ഒരുങ്ങിയ ഉമ്മയെ പിടിച്ചു മാറ്റി ഫര്‍ഹാന്‍ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. എന്നിട്ട് ‘ഉമ്മീ പേടിക്കണ്ട, ഞാന്‍ കുഞ്ഞാപ്പുവിനെ പിടിച്ചിട്ടുണ്ടെ’ന്ന് കിണറ്റിനുള്ളില്‍ നിന്ന് വിളിച്ചു പറഞ്ഞു. പിന്നാലെ ജോലിക്കിടെ വിവരമറിഞ്ഞ് ഓടിയെത്തിയ ഉപ്പ കിണറ്റിലിറങ്ങി ഇരുവരെയും മുങ്ങിപ്പോവാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു. വൈകാതെ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഫര്‍ഹാനെയും അനിയനെയും ഉപ്പയെയും പുറത്തെത്തിച്ചു.

തൃക്കാക്കര മേരിമാതാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫര്‍ഹാന്‍. രണ്ടര വയസ്സുകാരന്‍ മുഹമ്മദിന് വീഴ്ചയില്‍ പരിക്കൊന്നുമില്ല. കിണറ്റിലെ പാറയില്‍ ഇടിച്ചാണ് ഫര്‍ഹാന്റെ കാലിന് പരിക്കേറ്റത്. സംഭവത്തിന്റെ നടുക്കം വിട്ടുമാറിയില്ലെങ്കിലും ആളപായമുണ്ടായില്ലല്ലോ എന്ന ആശ്വാസത്തിലാണ് കുടുംബം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *