പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹരിത സംരംഭങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി. ഷംസുദ്ദീൻ നിർവഹിച്ചു.
എൽഇഡി ബൾബ് സെയിൽസ് ആൻഡ് സർവീസ് യൂണിറ്റിനാണ് തുടക്കമായത്.
പടിയൂരിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ .രാജീവ് മാസ്റ്റർ അധ്യക്ഷനായിരുന്നു. പഴയ ബൾബ് വാങ്ങി പുതിയ എൽഇഡി ബൾബ് വിതരണം ചെയ്യുന്ന ചടങ്ങ് വൈസ് പ്രസിഡണ്ട് ആർ. മിനി നിർവഹിച്ചു.
ചടങ്ങിൽ കെ.ശോഭന, കെ വി സവിത ,കെ. അഭിലാഷ്, അരവിന്ദൻ, പി പി സുകുമാരൻ ,റുബീന സി പി , ശ്രീജ തുടങ്ങിയവർ സംസാരിച്ചു.