• Fri. Oct 18th, 2024
Top Tags

ഇത് സ‍്ഞ്ജുവിന്റെ സംഹാരം; ബം​ഗ്ലാദേശിന്റെ കിളിപറത്തിയ സെഞ്ചുറി

Bynewsdesk

Oct 13, 2024

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട്. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. എട്ടു സിക്സറും 11 ഫോറും അടങ്ങുന്ന ഇന്നിങ്സായിരുന്നു സ‍ഞ്ജുവിന്റേത്. താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി20 സെഞ്ചുറിയാണിത്. ഓപ്പണ‍ർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവുമായി ചേർന്നാണ് സഞ്ചു സാംസൺ ബം​ഗ്ലാ ബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മ പുറത്താകുന്നത്. പിന്നീട് സഞ്ജു വെടിക്കെട്ട് ആരംഭിക്കുകയായിരുന്നു. സ്പിന്‍-പേസ് എന്ന് വ്യത്യാസമില്ലാതെ എല്ലാവരെയും തല്ലി തകർത്താണ് താരത്തിന്റെ സെഞ്ചുറി. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ ട്വന്‍റി20 സെഞ്ചുറി കൂടിയാണ് സഞ്ജു നേടിയത്. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്.

ആദ്യ രണ്ടു മത്സരങ്ങളിലെ നിരാശ മൂന്നാം മത്സരത്തിൽ സഞ്ജു തീർത്തുവിടുകയാണെന്ന് തോന്നിപ്പിക്കുവിധമായിരുന്നു താരത്തിന്റെ ബാറ്റിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ: സഞ്ജു സാംസണ്‍ (wk), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്.

ബംഗ്ലാദേശ്: പര്‍വേസ് ഹൊസൈന്‍ ഇമോന്‍, ലിറ്റണ്‍ ദാസ് (wk), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), തന്‍സീദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മൂദുള്ള, മെഹിദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *