• Fri. Oct 18th, 2024
Top Tags

പ്രധാനാധ്യാപകർ ധർണ നടത്തി

Bynewsdesk

Oct 16, 2024

ഇരിക്കൂർ :എയിഡഡ് സ്ഥാപന മേധാവികൾ സമർപ്പിക്കുന്ന ശമ്പളബില്ലുകളിൽ മേലധികാരിയുടെ കൗണ്ടർസൈൻ വേണമെന്ന ഉത്തരവിനെതിരെ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ഇരിക്കൂർ
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസിനു മുന്നിൽ നടത്തിയ ധർണ കെ.പി.പി.എച്ച്.എ.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി. വേണുഗോപാലൻ
ഉദ്ഘാടനം ചെയ്തു.
പുതിയ ഉത്തരവ് എയിഡഡ് മേഖലയെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതാണെന്നും 11 വർഷമായി സമയബന്ധിതമായി ലഭിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും വേതനം വൈകിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും
അദ്ദേഹം പറഞ്ഞു.
ഉപജില്ലാ സെക്രട്ടറി വി.വത്സല അധ്യക്ഷത വഹിച്ചു. ജില്ലാ
വൈസ്പ്രസിഡൻറ് ഡെന്നി മാത്യു,ഇ.ജെ. തങ്കമ്മ,വിജി മാത്യു, തോമസ് മാത്യു,
ജെസ്സി കുരുവിള,
റോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *