പുറത്തിറങ്ങുമോ ഷിംജിത മുസ്തഫ; കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും


അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു. സ്വകാര്യ ബസിൽ വച്ച് വീഡിയോ ചിത്രീകരിച്ച ശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അടുത്ത ദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും.


Leave a Reply

Your email address will not be published. Required fields are marked *