തലശേരിയിൽ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; മരണപ്പെട്ടത് ദുരന്ത നിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ


മത്സ്യ വലയുടെ കമ്പക്കെട്ടുകൾ വലിച്ചു പരിശോധിക്കുന്നതിനിടെ മത്സ്യ ബന്ധന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഗോപാൽപേട്ട സ്വദേശിയും ഇപ്പോൾ മുഴപ്പിലങ്ങാട് ബദർ പള്ളിക്കടുത്ത  ദീപ്തി റോഡ് റസീലാസിൽ താമസക്കാരനുമായ കെ. കെ.ബഷീറാണ് (59) മരണപ്പെട്ടത്. തലശേരി ജനറലാശുപത്രിക്ക് പിറകിൽ ജവഹർ ഘട്ടിന് സമീപം മുനമ്പത്ത് ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.

കാലവർഷത്തിലും കടൽക്കോളിലും മറ്റ് അത്യാഹിത സന്ദർഭങ്ങളിലും പോലീസിനെയും അഗ്നിശമന സേനയെയും സഹായിക്കുന്ന ദുരന്ത നിവാരണ സേനയിലെ സജീവ പ്രവർത്തകനാണ് ബഷീർ. ഭാര്യ – റഹ്മത്ത്, മക്കൾ – റാഷിദ്, റഫീല. മൃതദേഹം തലശേരി ജനറലാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. ഖബറടക്കം വൈകിട്ട് ബദർ പള്ളിയിൽ.


Leave a Reply

Your email address will not be published. Required fields are marked *