പ്രിയദര്‍ശിനി വന്‍ഹിറ്റ്; ആദ്യദിനം യാത്ര ചെയ്തത് 7.83 ലക്ഷം സ്ത്രീകള്‍


കെ.എസ്.ആര്‍.ടി.സിയുടെ പ്രിയദർശിനി സൗജന്യയാത്രയുടെ ആദ്യ ദിനത്തിൽ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് 7.83 ലക്ഷം സ്ത്രീകള്‍. ഇതിനു മുൻപുള്ള തിങ്കളാഴ്ച്ച യാത്ര ചെയ്തതിനേക്കാളും സ്ത്രീ യാത്രക്കാര്‍ കൂടി. 5.95 ലക്ഷം വനിതാ യാത്രക്കാരുടെ വര്‍ധനയാണ് ഉണ്ടായത്. സീറോ ടിക്കറ്റ് പ്രാബല്യത്തിൽ വന്നതോടെ 1 കോടി 59 ലക്ഷം രൂപയുടെ വരുമാനം നഷ്ടം ഉണ്ടായെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. സീറോ ടിക്കറ്റ് നൽകുന്നത് വഴിയുള്ള വരുമാനനഷ്ടം സർക്കാറാണ് നികത്തുക.


Leave a Reply

Your email address will not be published. Required fields are marked *