ഫിഫ ലോകകപ്പില്‍ സെനഗലിനെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. കിലിയന്‍ എംബപെയുടെ ഇരട്ടഗോള്‍ കരുത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ലോകചാമ്പ്യന്മാരുടെ ജയംഗോളൊഴിഞ്ഞ ആദ്യപകുതിയില്‍ പേരുകേട്ട ഫ്രഞ്ച് മുന്നേറ്റ നിരയെ കത്രിക പൂട്ടിട്ട് പൂട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു സെനഗല്‍. ഒടുവില്‍ കിലിയന്‍ എംബപെ ആ പൂട്ട് പൊട്ടിച്ചു. 66ആം മിനിറ്റില്‍ ഫ്രാന്‍സ് കാത്തിരുന്ന ഗോളെത്തി. ഒലിസയുടെ അളന്നുമുറിച്ച പാസില്‍ എംബപെയുടെ ക്ലിനിക്കല്‍ ഫിനിഷ്. ആദ്യപകുതിയില്‍ നിറംമങ്ങിയ സൂപ്പര്‍താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ഗോള്‍ നേട്ടം.
ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ തകര്‍ത്ത് ഫ്രാന്‍സ്

