കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പി.ജി പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു


കണ്ണൂർ: 2026-27 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് അതാത് പഠന വകുപ്പുകളിൽ ഹാജരാകാനുള്ള തിയ്യതിയും സമയവും ഉൾപ്പെട്ട ഷെഡ്യൂൾ സർവകലാശാല വെബ്‌സൈറ്റിൽ അഡ്മിഷൻ പോർട്ടലിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു.

പ്രസ്തുത തിയ്യതിക്ക് രണ്ട് ദിവസം മുൻപ് പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, സെലക്ഷൻ മെമ്മോയിൽ പറയുന്ന രേഖകൾ സഹിതം അതാത് പഠന വകുപ്പുകളിൽ പ്രവേശനത്തിനായി ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് : 04972715227, 04972766388 എന്നീ ഫോൺ നമ്പറിലോ, deptdoa@kannuruniv.ac.in എന്ന E-mail ലോ ബന്ധപ്പെടാം.


Leave a Reply

Your email address will not be published. Required fields are marked *