പ്രശസ്ത ചലച്ചിത്ര നടി സൗകാർ ജാനകി (94) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1931 ൽ ജനിച്ച സൗകാർ ജാനകി 1950 ൽ പുറത്തിറങ്ങിയ ‘ഷാവുകാരു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്.സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായുള്ള പ്രകടനം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്തതാണ്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2022 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിയ സൗകാർ ജാനകിയുടെ നിര്യാണത്തിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു

