മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനമുണ്ടായാല്‍ എതിര്‍പ്പ് അറിയിക്കുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി


ന്യൂഡല്‍ഹി: ദരിദ്രരായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 2013 ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യുന്നതാണ്. ഭക്ഷ്യഭദ്രത നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ കേരളം. മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിതരണത്തില്‍ നിലവിലെ രീതി തുടരണമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേന്ദ്ര തീരുമാനം കേരളത്തിലെ ആറ് ലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കും. ഔദ്യോഗിക തീരുമാനമുണ്ടായാല്‍ എതിര്‍പ്പ് അറിയിക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. നിലവിലിപ്പോള്‍ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം നല്‍കുന്ന രീതി മാറും. പകരം ഓരോ അംഗത്തിനും ഏഴ് കിലോ ഗ്രാം വീതം നല്‍കുന്നതാണ്. എന്നാല്‍, ഒരുകുടുംബത്തിന് ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരുകയും ചെയ്യും.


Leave a Reply

Your email address will not be published. Required fields are marked *