മാനന്തവാടി: ബന്ദിപ്പൂര്‍ വനത്തിലെ എന്ബേഗൂര് റേഞ്ചില്‍പ്പെട്ട ബൈരിഗഡേ പിഞ്ചിംഗില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വനത്തില്‍ പട്രോളിങ്ങിനിടെയാണ് വനപാലകര്‍ ഒരു വയസ്സ് മതിക്കുന്ന ആണ് കടുവയുടെ ജഡം കണ്ടത്.
മൈസൂരു ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാലതി പ്രിയ, ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ പി.രമേഷ്കുമാര്‍, എന്‍.ടി.സി.എ പ്രതിനിധി കെ.പ്രസന്ന എന്നിവരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മറ്റൊരു മൃഗവുമായുള്ള ഏറ്റുമുട്ടലിലാണ് കടുവ ചത്തതെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം.