ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 64 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ.വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. വേനൽക്കാലത്ത് ജലസ്രോദസ്സുകളിലെ വെള്ളം വറ്റുന്നത്ത് വഴി ബുദ്ധിമുട്ട് അനുഭവിക്കുന്ന പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന കുടിവെള്ള പദ്ധതി നഗരസഭയുടെ എല്ലാ വാർഡുകളിലേക്കും സുലഭമായി എത്തിക്കുന്നതിൻ്റെ ആദ്യപടി എന്ന നിലയിൽ നടത്തപ്പെട്ട ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സി ജോസഫ് കൊന്നക്കൽ അധ്യക്ഷത വഹിച്ചു. എ.എക്സ്.ഇ മുഹമ്മദ് ഹനീഫ്, വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി. പി നസീമ, ജോസഫീന വർഗീസ്, പി. പി ചന്ദ്രാംഗദൻ, ത്രേസ്യാമ്മ മാത്യു, നഗരസഭ സെക്രട്ടറി എ. പ്രവീൺ, കൗൺസിലർമാരായ കെ.വി ഗീത, ടി.സി ഭവാനി, കെ.ടി ലീല, ആലിസ് ജെയിംസ്, എം.വി ഷീന, പി. മീന, കെ.വി കുഞ്ഞിരാമൻ, കെ.ജെ ചാക്കോ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൻമാരായ എം. ഒ മാധവൻ, വി.സി രാമചന്ദ്രൻ, സലാവുദ്ധീൻ, വൽസൻ, ശശിധരൻ, വർഗീസ് വയലാമണ്ണിൽ, രാജു, വ്യാപാര വ്യവസായ ഏകോപന സമിതി-വ്യാപാര വ്യവസായ സമിതി നേതാക്കൻമാരായ ബി. പി ബഷീർ, നാരായണൻ എന്നിവർ സംസാരിച്ചു.