പി കെ എം കോളേജ് ഓഫ് എജുക്കേഷനിലെ 2026 – 28 വർഷത്തെ പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ ഡോ: പ്രശാന്ത് മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിന് കോളേജിൻറെ പ്രോ. മാനേജർ റവ: ഫാ: ജോയ് കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.ജ്ഞാനമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിവുള്ളവരായി അധ്യാപകർ മാറണം എന്ന സന്ദേശം അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റവ:ബ്രദർ ഡോ. റെജി സ്ക്കറിയ സി.എസ്.ടി. ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതിയകാലത്തെ അധ്യാപകർ കാലത്തിനനുസരിച്ച് ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകരായി മാറാനും നല്ലൊരു ഭാവിയുടെ നിർമ്മാണ പ്രക്രിയയിൽ ക്രിയാത്മകമായി ഇടപെടാനും ഏവർക്കും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പി.ടി.എ. വൈസ് പ്രസിഡൻറ് ശ്രീ. അലക്സ് പി ആർ , രണ്ടാംവർഷ വിദ്യാർഥി പ്രതിനിധി കുമാരി നന്ദന. സി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് അസോസിയേഷനും ഐ.ക്യു.എ.സി യും ചേർന്ന് നടത്തിയ പരിപാടിക്ക് അസോസിയേറ്റ് പ്രൊഫസറും ഐ.ക്യു.എ.സി കോ- ഓർഡിനേറ്ററുമായ ഡോ. വീണ അപ്പുക്കുട്ടൻ നന്ദി അർപ്പിച്ചു.
നവാഗതർക്ക് പുതു വെളിച്ചമേകി പി.കെ.എം.കോളേജ് ഓഫ് എഡ്യൂക്കേഷൻ

