• Fri. Sep 20th, 2024
Top Tags

കൊല്ലത്ത് ഓടുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്

Bydesk

Sep 12, 2022

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പലയിടത്തും സമാനമായ രീതിയിൽ, തെരുവ് നായ അപകടമുണ്ടാക്കിയ സാഹചര്യമുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ ഭൂരിഭാഗവും.

അതിനിടെ, കോഴിക്കോട് അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായികുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *