മഴക്കെടുതി: ‘KSEBക്ക് 25 കോടിയുടെ നഷ്ടം; വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി’; സണ്ണി ജോസഫ്


കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയിൽ അടക്കം വേഗത്തിൽ വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്താൻ വൈകിയിട്ടില്ലെന്നും തലസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു. അവിടെ ചുമതലയുള്ള മന്ത്രിമാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഇൻവസ്റ്ററെ കാണാനാണ് വന്നത് എന്ന ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിക്കാൻ തയാറായിട്ടില്ല. അതേസമയം പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ബാധിത മേഖലകൾ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശിക്കും. പന്ത്രണ്ട് മണിയോടെ ആറന്മുളയിലെത്തുന്ന മുഖ്യമന്ത്രി, റാന്നി ഉൾപ്പെടെയുള്ള മേഖകളിൽ സന്ദർശനം നടത്തും. ഇത്രയും നാൾ മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നാണ് സിപിഐഎം നേതാക്കളുടെ ചോദ്യം. പ്രതിരോധ പ്രവർത്തനങ്ങളിൽ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും നേതാക്കൾ ആരോപിച്ചു.


Leave a Reply

Your email address will not be published. Required fields are marked *