LPST റാങ്ക് ഹോൾഡേഴ്സ് സമരം പിൻവലിച്ചു: എസ് വളർമതി നിരാഹാര സമരം അവസാനിപ്പിച്ചു


സെക്രട്ടറിയേറ്റ് പടിക്കലിൽ എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തിയവന്ന സമരം പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലായിരുന്നു ചർച്ച. മുപ്പത്തിയേഴാം ദിവസമാണ് സമരം പിൻവലിച്ചത്. എസ് വളർമതി നിരാഹാര സമരം അവസാനിപ്പിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ചത്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക് വിടുക തുടങ്ങിയവയായിരുന്നു സമരാവശ്യങ്ങൾ. ഇതാദ്യമാണ് സർക്കാർ മുൻകൈയെടുത്ത് ചർച്ചയ്ക്ക് വിളിക്കുന്നത്. സമരസമിതി ഇതുവരെ ഏഴു തവണ സർക്കാരിനെ കണ്ടിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *