• Sat. Oct 19th, 2024
Top Tags

newsdesk

  • Home
  • മഴ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പ്

നവംബര്‍ 3മുതല്‍ 5 വരെ കേരളത്തില്‍ വീണ്ടും തുലാവര്‍ഷം. സജീവമായി വ്യാപകമായ ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കുമാണ് സാധ്യതയെന്ന് മുന്നറിപ്പില്‍ പറയുന്നു.

കുനിത്തല 111ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം

പേരാവൂര്‍:കുനിത്തല 111ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സി യമുന അധ്യക്ഷത വഹിച്ചു. വിശ്വനാഥന്‍,ചന്ദ്രമതി ടീച്ചര്‍,രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇടിമിന്നലിൽ ആറളത്ത് രണ്ടു വീടുകൾക്ക് നാശനഷ്ടം

ഇരിട്ടി: ചൊവ്വാഴ്ച വെകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ ആറളം മേഖലയിൽ വീടുകൾക്ക് നാശം. ആറളം ഗ്രാമപഞ്ചായത്തിലെ ചെടിക്കുളത്തെ പന്നിക്കോട്ട് ഉലഹന്നാൻ, താഴത്തേടത്ത് ജോസ് എന്നിവരുടെ വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. രണ്ട് വീടുകളുടെയും വയറിങ് പൂർണ്ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിൽ പന്നിക്കോട്ട് ഉലഹന്നാന്റെ വീട്ടിലെ…

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023ന് തുടക്കമായി

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023ന് തിരുവനന്തപുരത്ത് തുടക്കം. കമല്‍ഹാസന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ്…

കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികളായ 8 സ്ത്രീകൾക്ക് ഇടിമിന്നലേറ്റു

കോഴിക്കോട്: എടച്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളായ എട്ട് സ്ത്രീകൾക്ക് ജോലിക്കിടെ ഇടിമിന്നലേറ്റു. ഒരാൾക്ക് ഇടിമിന്നലിനെ തുടർന്ന് പൊള്ളലേറ്റു. തളർന്നുവീണ തൊഴിലാളികളെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം. എടച്ചേരി മൃഗാശുപത്രിക്ക് സമീപം തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ്…

ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പരിയാരം : കണ്ണൂരിൽ ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ  ബൈജുവിന്‍റെ മകൻ ജിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കണ്ണൂർ ഗവ.  മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണാണ് ജിഷ്ണു അപകടത്തിൽപ്പെട്ടത്.…

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്: ഇന്ന് മുതൽ പിഴ

തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കുംമുൻസീറ്റിൽയാത്രചെയ്യുന്നയാൾക്കും ഇന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ.ഐ. ക്യാമറ മുഖേന പിഴചുമത്തും.ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്പുതുക്കാൻ വരുമ്പോൾ ഘടിപ്പിച്ചാൽ…

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ

100% സാക്ഷരത, ആരോഗ്യരംഗത്തെ വിപ്ലവാത്മക പുരോഗതി തുടങ്ങി കേരളം കൈവരിച്ച നേട്ടങ്ങൾ നിരവധി കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ. കേരളസംസ്ഥാനം നിലവിൽ വന്ന് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ് ഇന്ത്യക്ക്…

പാചകവാതകത്തിന് വീണ്ടും വില വർദ്ധിപ്പിച്ചു

പാചകവാതകത്തിന് വീണ്ടും കുത്തനെ വില കൂട്ടി. വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 101.50 രൂപയാണ് വര്‍ധിപ്പിച്ചത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. സെപ്തംബറില്‍…

അപ്രതീക്ഷിത മഴയിലും കാറ്റിലും കുലച്ച നേന്ത്രവാഴകൾ നശിച്ചു

ഇരിട്ടി: കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും വിളമനയിൽ നേന്ത്രവാഴത്തോട്ടം നശിച്ചു. കരിവണ്ണൂരിലെ കർഷകരായ സി.കെ. നിഷാന്ത്, കെ. ചന്ദ്രൻ, രമേശൻ കൊക്കൂറ എന്നിവരുടെ കുലച്ച വാഴകളാണ് നശിച്ചത്. നിഷാന്തും ചന്ദ്രനും ചേർന്ന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത നൂറിലേറെ വാഴകളും…